അമ്പലപ്പുഴ: ന്യുമോണിയ ബാധിച്ച് ചികിത്സയിലിരുന്ന ഗൃഹനാഥൻ കോവിഡ് ബാധിച്ച് മരിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കട്ടക്കുഴി അനിതഭവനിൽ വിജയകുമാറാണ് (62) മരിച്ചത്. ന്യുമോണിയ ബാധിച്ച് നാലുദിവസം മുമ്പാണ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിനിടയിൽ കോവിഡ് ബാധിച്ച ഇദ്ദേഹം വ്യാഴാഴ്ച രാത്രിയാണ് മരിച്ചത്. അമ്പലപ്പുഴ പടിഞ്ഞാറെ നടയിലെ നടപ്പന്തലിൽ പ്രവർത്തിക്കുന്ന ധന്യ ഗാർമെൻറ്സ് ഉടമയാണ്. ഭാര്യ: ഗീത. മക്കൾ: ധന്യ, അനിത. മരുമകൻ: സുജിത്ത്.