മാരാരിക്കുളം: വളവനാട് അയനാലയത്തിൽ ആർ. മനോഹരൻ (66) നിര്യാതനായി. എഫ്.എൻ.ടി.ഒ ജില്ല സെക്രട്ടറി, ബി.എസ്.എൻ.എൽ പെൻഷൻ യൂനിയൻ ജില്ല സെക്രട്ടറി, ബി.എസ്.എൻ.എൽ വർക്കേഴ്സ് യൂനിയൻ സംസ്ഥാന അസി. സെക്രട്ടറി എന്നീ പദവികൾ വഹിച്ചിരുന്നു. ഭാര്യ: രാധാംബിക. മക്കൾ: അയന, അജിത് (ആർ.എം.എസ് എറണാകുളം). മരുമക്കൾ: രാജീഷ് (എക്സൈസ്), ആതിര.