ചെങ്ങന്നൂർ: കോവിഡിനെത്തുടർന്ന് സ്വകാര്യ സ്ഥാപനത്തിലെ േജാലി നഷ്ടപ്പെട്ട വിമുക്തഭടനായ ഗൃഹനാഥനെ ചെങ്ങന്നൂർ-മാവേലിക്കര റൂട്ടിൽ ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടത്തി. ചെറിയനാട് അത്തിമൺചേരി മാമ്പള്ളി പടീറ്റേതിൽ മനോഹരകുറുപ്പാണ് (54) മരിച്ചത്. വെള്ളിയാഴ്ച രാവിലെ 8.20ഓടെ ചെറിയനാട് മാമ്പള്ളിപ്പടി റേയിൽവേ ഗേറ്റിന് സമീപം ട്രാക്കിന് പുറത്താണ് മൃതദേഹം കണ്ടത്. കരസേനയിൽനിന്ന് വിരമിച്ച മനോഹരകുറുപ്പ് പന്തളത്തെ സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു. അടുത്തിടെ കോവിഡ് പശ്ചാത്തലത്തിൽ തൊഴിൽ നഷ്ടപ്പെട്ട് വീട്ടിൽ കഴിയുകയായിരുന്നു. ശനിയാഴ്ച രാവിലെ 7.30ഓടെ ചായ കുടിച്ച് വീട്ടിൽനിന്ന് പതിവുപോലെ നടക്കാനിറങ്ങിയതായിരുന്നു.
ഭാര്യ: ശോഭ. മക്കൾ: നിമിഷ എം. കുറുപ്പ്, രാഹുൽ എസ്. നായർ. മരുമകൻ: രാഹുൽ. ആർ.പി.എഫ് അറിയിച്ചതനുസരിച്ച് ചെങ്ങന്നൂർ പൊലീസ് നടപടി സ്വീകരിച്ച മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംസ്കാരം ഞായറാഴ്ച.