കൊണ്ടോട്ടി: കൈതക്കോട് ജുമാമസ്ജിദ് പ്രസിഡൻറും ചിറയിൽ ചുങ്കം ജുമാമസ്ജിദ് അംഗവും വഖഫ് മാനേജറും മുൻ ജില്ല കോൺഗ്രസ് കമ്മിറ്റി അംഗവുമായ വടക്കയിൽ കെ.പി. അബ്ദുൽ ഹമീദ് ഹാജി (83) നിര്യാതനായി. കൊണ്ടോട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ്, പള്ളിക്കൽ മണ്ഡലം പ്രസിഡൻറ്, കൊണ്ടോട്ടി പി.സി.സി പ്രസിഡൻറ്, പള്ളിക്കൽ സഹകരണ ബാങ്ക് പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: മാപ്പുട്ടിൽ ആയിശാബി (പരപ്പനങ്ങാടി). കെ.പി. സക്കീർ (പെരുവള്ളൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ്) കെ.പി. മുജീബ് (ഹൈടെക് ടയേഴ്സ് കോടങ്ങാട്), കെ.പി. താസിബ് (ഹൈ ടെക് വീൽ അലൈൻമെൻറ് കോടങ്ങാട്). മരുമക്കൾ: റംല (നീറാട്), മാഷിയത്ത് (കൂട്ടായി), ആയിശാബി (മലപ്പുറം).