വേങ്ങര: ചേറൂർ മെത്ക്കപ്പറമ്പ് തച്ചരുപടിക്കൽ മൊയ്തീൻ ഹാജിയുടെയും പാത്തുമ്മുവിെൻറയും മകൻ അബ്ദുൽ കരീം (അബ്ദു -45) കോവിഡ് ബാധിച്ച് മരിച്ചു. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചേറൂർ ജി.എം.എൽ.പി സ്കൂൾ പി.ടി.എ പ്രസിഡൻറും ചേറൂർ അങ്ങാടിയിലെ ടി.പി ഹാർഡ്വെയേഴ്സ് ഉടമയുമാണ്. മൃതദേഹം ചേറൂർ വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ കോവിഡ് മാനദണ്ഡ പ്രകാരം ഖബറടക്കി. ഭാര്യ: ഫൗസിയ. മക്കൾ: നാജിയ, നജ്ല, നഹ്ല, നാഷിദ്. സഹോദരങ്ങൾ: മജീദ്, ഉണ്ണീൻകുട്ടി, ശിഹാബുദ്ദീൻ ഫൈസി, ഖദീജ, സഫിയ.