തേഞ്ഞിപ്പലം: ചേളാരി ഇന്ത്യൻ ഓയിൽ കോർപറേഷെൻറ പാചക വാതക ബോട്ടിലിങ്ങ് പ്ലാൻറിലെ എൽ.പി.ജി ട്രക്ക് ഡ്രൈവർ ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. രാമനാട്ടുകര നെല്ലിക്കോട്ട് കാവിന് സമീപം കോരംകുളങ്ങര സുമേഷ് (38) ആണ് മരിച്ചത്.
രാവിലെ പ്ലാൻറിൽ നിന്ന് സിലിണ്ടർ കയറ്റിയ ലോറിയുമായി പോവുന്നതിനിടെ പ്ലാൻറിെൻറ ഗേറ്റിനടുത്ത് കുഴഞ്ഞുവീഴുകയായിരുന്നു.
കൂടെയുള്ള തൊഴിലാളികൾ ചേളാരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചേളാരി പ്ലാൻറിൽ ദീർഘകാലമായി ജോലി ചെയ്യുന്ന സുമേഷ് വള്ളിക്കുന്ന് കൊടക്കാട് ഷിൽമാ ഗ്യാസ് ഏജൻസിയിലെ ഡ്രൈവറും കേരള സ്റ്റേറ്റ് ടാങ്കർ ലോറി വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) പ്രവർത്തകനുമാണ്. പിതാവ്: ശിവദാസൻ നായർ. മാതാവ്: മാലതി. ഭാര്യ: രാധിക. മക്കൾ: കാർത്തിക്, ഗായത്രി. സഹോദരി: മിനി.