വളാഞ്ചേരി: സെൻട്രൽ ജങ്ഷനിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവറായ യുവാവ് മരിച്ചു. കോട്ടപ്പുറം കറുത്തൻമാരിൽ വേലായുധെൻറ മകൻ വിനേഷ് (32) ആണ് മരിച്ചത്. വലിയകുന്നിലേക്ക് പോവുകയായിരുന്ന ഓട്ടോയിൽ നിയന്ത്രണം വിട്ട കാർ ഇടിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി 11.30നായിരുന്നു അപകടം. ഒട്ടോറിക്ഷ പൂർണമായും തകർന്നു. ഭാര്യ: സ്മിത. മാതാവ്: സരസ്വതി. സഹോദരങ്ങൾ: സവിത, വിനോദ്.