വേങ്ങര: വലിയോറ പരപ്പിൽ പാറ സ്വദേശി അഞ്ചുകണ്ടൻ മുഹമ്മദലി ഹാജി (61) നിര്യാതനായി. പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: സഫിയ. മക്കൾ: സഹീർ, അഫ്സത്ത്, മുഹമ്മദ് ഷറഫ്, ജുമാനത്ത്, മുഹമ്മദ് സലീൽ. മരുമക്കൾ: ടി.പി. ഷാഫി (പറപ്പൂർ പുഴച്ചാൽ), അസീഫ് കള്ളിയത്ത് (കുറ്റൂർ നോർത്ത്), സുമയ്യ, ബാസില.