കൂട്ടിലങ്ങാടി: പെരിങ്ങോട്ടുപുലത്തെ പരേതനായ അഞ്ചുകണ്ടൻ അഹമ്മദ് മുസ്ലിയാരുടെ ഭാര്യ മുരിങ്ങേക്കൽ സൈനബ ഹജ്ജുമ്മ (85) നിര്യാതയായി. സമസ്ത പ്രഥമ മുശാവറ അംഗം പരേതനായ അബ്ദുൽ അലി കോമു മുസ്ലിയാരുടെ മകളും പരേതനായ കോട്ടുമല ബാപ്പു മുസ്ലിയാരുടെ മാതൃസഹോദരിയുമാണ്. മക്കൾ: അബ്ദുല്ല ബാപ്പു കൂട്ടിലങ്ങാടി, അബൂബക്കർ, പരേതരായ മുഹമ്മദ്, ഫാത്തിമ സുഹ്റ. മരുമക്കൾ: ഹൈദ്രോസ് ഫൈസി (അച്ചനമ്പലം), റൈഹാനത്ത്, അസ്മാബി.