നിലമ്പൂർ: ആദ്യകാല വ്യാപാരി നേതാവും മലാല ഡിജിനെറ്റ് മാനേജിങ് ഡയറക്ടറുമായ എ.കെ. ഷൗക്കത്തലി (മൈത്രി ഷൗക്കത്ത് -64) നിര്യാതനായി. നിലമ്പൂർ മർച്ചൻറ്സ് അസോസിയേഷൻ സ്ഥാപകനാണ്. മൈത്രി െഡക്കറേഷൻ, മൈത്രി ഹോം അപ്ലയൻസസ്, വഴിയോരം റസ്റ്റാറൻറ് എന്നിവ നടത്തിയിരുന്നു. നിലമ്പൂർ ഗ്രാമീണ കാർഷിക വികസന സൊസൈറ്റി ജനറൽ സെക്രട്ടറി, നിലമ്പൂർ മർച്ചൻറ്സ് കോഓപറേറ്റിവ് റൂറൽ ബാങ്ക് പ്രസിഡൻറ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു. പരേതനായ അറക്കൽ ആലം, ഖദീജ എന്നിവരുടെ മകനാണ്. ഭാര്യ: ആമിന. മക്കൾ: ഷാൻ, ഷാജൻ, ഷൈൻ. മരുമക്കൾ: ജസ്ന, ഫർഹാന, നുസൈബ. സഹോദരങ്ങൾ: അബ്ദുൽ റസാഖ്, സഫിയ, ഫാത്തിമ, പരേതനായ അബ്ദുറഹ്മാൻ.