തുറവൂർ: വ്യവസായിയും കോൺട്രാക്ടറുമായിരുന്ന കോടംതുരുത്ത് പഞ്ചായത്ത് പതിമൂന്നാം വാർഡിൽ സുരേഷ് പെരിങ്ങോട്ട് (42) വീടിന് മുകളിൽനിന്നുവീണ് മരിച്ചു. ഭാര്യ: കോടംതുരുത്ത് പഞ്ചായത്ത് മുൻ പ്രസിഡൻറ് സൂസൻ സെബാസ്റ്റ്യൻ. തിങ്കളാഴ്ച വൈകീട്ട് 5.30 ഓടെയാണ് സംഭവം. തൊട്ടടുത്ത് ജ്യേഷ്ഠ സഹോദരെൻറ നിർമാണത്തിലിരുന്ന വീടിെൻറ മുകളിൽനിന്ന് സുരേഷ് കാൽവഴുതി വീഴുകയായിരുന്നു. പണിസ്ഥലത്തുണ്ടായിരുന്ന ജോലിക്കാരും മറ്റും ചേർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിെച്ചങ്കിലും രക്ഷിക്കാനായില്ല. കുത്തിയതോട് പൊലീസ് നടപടി സ്വീകരിച്ചു. ചേർത്തല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം ചൊവ്വാഴ്ച പോസ്റ്റ്മോർട്ടം ചെയ്തശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.