തിരുവല്ല: നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് തിരുവല്ല പടിഞ്ഞാറ്റോതറ സ്വദേശിയായ യുവാവ് മരിച്ചു. തൈമറവുങ്കര ആശാരിപ്പറമ്പിൽ മോഹനൻ ആചാരിയുടെ മകൻ എം.കെ. ഗിരീഷ് കുമാർ (35) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് എട്ടോടെ മനയ്ക്കച്ചിറക്ക് സമീപത്തെ പടിഞ്ഞാറ്റ്ശ്ശേരി മണക്കാട്ട് പടിയിലായിരുന്നു അപകടം. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിച്ചു. മൃതദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ശരണ്യ. മക്കൾ: നിവേദിത, നിവേദ്. സംസ്കാരം പിന്നീട്.