കരുവാരകുണ്ട്: കോൺഗ്രസ് നേതാവും ഡി.സി.സി അംഗവുമായ പി ഉണ്ണിമാൻ (74) നിര്യാതനായി.ആദ്യകാല കോൺഗ്രസ് നേതാവ് തരിശിലെ പാലഞ്ചേരി മൊയ്തീൻ മൊല്ലയുടെ മകനാണ്. 1970 മുതൽ തോട്ടം, കുടിയേറ്റ മേഖലകളിൽ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ നേതൃപരമായ പങ്കുവഹിച്ചു. ആര്യാടൻ മുഹമ്മദിനോടൊപ്പം മലയോര മേഖലയിൽ ഐ.എൻ.ടി.യു.സി കെട്ടിപ്പടുക്കാൻ പരിശ്രമിച്ചു.
ലേബർ കോൺഗ്രസിൻെറയും ഐ.എൻ.ടി.യു.സിയുടെയും യൂത്ത് കോൺഗ്രസിൻെറയും കോൺഗ്രസിൻെറയും നേതൃസ്ഥാനങ്ങളിലെത്തി. ഐ.എൻ.ടി.യു.സി ജില്ല കമ്മിറ്റി അംഗം, ഏറനാട് താലൂക്ക് ലേബർ കോൺഗ്രസ് ജന.സെക്രട്ടറി, കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡൻറ് തുടങ്ങിയ നിരവധി പദവികൾ വഹിച്ചു. വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷനുമായിട്ടുണ്ട്. കരുവാരകുണ്ട് സർവീസ് സഹകരണ ബാങ്ക് ഡയറക്ടറായിരുന്നു.
ഭാര്യ: ആസ്യ. മക്കൾ: നസീം, സജ്നു തഅ്ലീം, സുഹ്റ, സാജിത, അനീസ. മരുമക്കൾ: അബ്ദുൽ സലാം (അരീച്ചോല), അബ്ദുൽ കരീം (എപ്പിക്കാട് ), യുസുഫ് (കാപ്പ് വെട്ടത്തുർ), സഫീന (ഇരിങ്ങാട്ടിരി), സഫാന ( മൂച്ചിക്കൽ).