പോത്തൻകോട്: തനിക്കുവേണ്ടി വിവാഹം നിശ്ചയിച്ച യുവതിയെ അതേദിവസം സുഹൃത്തുമൊന്നിച്ച് കാണാൻ പോയ യുവാവ് വാഹനാപകടത്തിൽ മരിച്ചു. അണ്ടൂർക്കോണം കരിച്ചാറ അപ്പോളോ കോളനികുന്നിൽ വീട്ടിൽ വിജിൽ ആണ് (21) മരിച്ചത്. ബൈക്കിെൻറ പിന്നിലിരുന്ന ബന്ധുവും സുഹൃത്തുമായ അനിലിനെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി ചന്തവിള നരിക്കലിൽ െവച്ചായിരുന്നു അപകടം. അണ്ടൂർക്കോണം ഭാഗത്ത് നിന്ന് നരിക്കലിലേക്ക് വന്ന ബൈക്കും എതിർദിശയിലേക്ക് വന്ന ജീപ്പും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ വിജിലിനെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിെച്ചങ്കിലും മരിച്ചു. വിജിലും നരിക്കൽ സ്വദേശിനിയുമായ പെൺകുട്ടിയുമായുള്ള വിവാഹനിശ്ചയവും വളയിടൽ ചടങ്ങും തിങ്കളാഴ്ച പകൽ നടന്നിരുന്നു. അതേദിവസം രാത്രി വിജിൽ ബന്ധുവിനെയും കൂട്ടി പെൺകുട്ടിയുടെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. സംസ്കാരം വീട്ടുവളപ്പിൽ നടന്നു. ഓട്ടോ തൊഴിലാളിയായ ബിനുവിെൻറയും രമയുടെയും മകനാണ് മരിച്ച വിജിൽ. വിജിത്ത്, വിപിൻ എന്നിവർ സഹോദരങ്ങളാണ്.