ചാത്തന്നൂർ: അമിത വേഗത്തിൽ വന്ന വെറ്ററിനറി ആംബുലൻസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു. കല്ലുവാതുക്കൽ മേവനക്കോണം വനജ ഭവനിൽ (കൈലാസം) മോഹനൻപിള്ള - അജിതകുമാരി ദമ്പതികളുടെ മകൻ സജിത് മോഹൻ (22) ആണ് മരിച്ചത്.തിങ്കളാഴ്ച രാത്രി ദേശീയപാതയിൽ പാരിപ്പള്ളി ഐ.ഒ.സി പെട്രോൾ പമ്പിന് മുന്നിലായിരുന്നു അപകടം. മലപ്പുറത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ആംബുലൻസാണ് അപകടമുണ്ടാക്കിയത്.ഹെൽമറ്റ് ഉണ്ടായിരുന്നിട്ടും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സജിത്ത് സംഭവസ്ഥലത്ത് മരിച്ചു.വെൽഡിങ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയായിരുന്നു അപകടം. യുവമോർച്ച പ്രവർത്തകനായിരുന്നു.ഏക സഹോദരൻ അജിത് മോഹൻ. പാരിപ്പള്ളി പൊലീസ് കേസെടുത്തു.