ഇരവിപുരം: പത്താം ക്ലാസ് വിദ്യാർഥിയെ വീട്ടിലെ മുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അയത്തിൽ ഗാന്ധിനഗർ 247 അഫ്സൽ മൻസിലിൽ സലിം - സോഫിയ ദമ്പതികളുടെ മകൻ അഫ്സൽ (14) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ മുറി തുറക്കാത്തതിനെതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മുറിക്കുള്ളിൽ തൂങ്ങിയനിലയിൽ കാണുന്നത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം ഉയർന്നതിനെതുടർന്ന് എ.സി.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സയൻറിഫിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെളിവെടുത്തു. അയത്തിൽ വേലായുധ വിലാസം വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു.