ചെങ്ങന്നൂർ: കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ച് പരിക്കേറ്റ യാത്രക്കാരൻ ചികിത്സയിലിരിക്കെ മരിച്ചു. മുളക്കുഴ വൈഷ്ണവി ഭവനത്തിൽ വേണുവാണ് (53) മരിച്ചത്. കഴിഞ്ഞ ഒമ്പതിന് എം.സി റോഡിൽ വേണു സഞ്ചരിച്ചിരുന്ന ബസിനെ മറ്റൊരു കെ.എസ്.ആർ.ടി.സി ബസ് മറികടക്കാൻ ശ്രമിക്കുമ്പോൾ കൂട്ടി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സീറ്റിൽനിന്ന് തെറിച്ചുവീണ് തലക്ക് ഗുരുതര പരിക്കേൽക്കുകയായിരുന്നു. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. കെ.എസ്.ആർ.ടി.സി അധികൃതർ വിവരം പൊലീസിൽ അറിയിച്ചിരുന്നില്ല. 18ന് വേണുവിെൻറ ബന്ധുക്കൾ പരാതി നൽകിയപ്പോഴാണ് അപകട വിവരം പൊലീസ് അറിയുന്നത്. ഭാര്യ: ഷേർളി. മക്കൾ: വൈഷ്ണവി, വർഷ. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ സംസ്കരിക്കും.