ചാവക്കാട്: ദേശീയപാതയിൽ സ്കൂട്ടറിൽ കണ്ടെയ്നർ ലോറി ഇടിച്ച് യുവാവ് മരിച്ചു. അവിയൂർ മാമ്പുള്ളി രാജെൻറ മകൻ സജിലാണ് (28) മരിച്ചത്. വ്യാഴാഴ്ച പുലർച്ച 1.30ഓടെ അകലാട് ഖാദിരിയ്യ പള്ളിക്ക് സമീപമാണ് അപകടം. അങ്കമാലിയിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കണ്ടെയ്നർ ലോറി സജിൽ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ യുവാവിനെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. നിയന്ത്രണം വിട്ട ലോറി മറിഞ്ഞെങ്കിലും ലോറിയിലുണ്ടായിരുന്നവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. സാവിത്രിയാണ് സജിലിെൻറ മാതാവ്. സഹോദരി: ശ്രീക്കുട്ടി.