ഇരിങ്ങാലക്കുട: വല്ലക്കുന്നിൽ ബൈക്കിൽ ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരി മരിച്ചു. കോടാലി മറ്റത്തൂർ സ്വദേശി മേലൂക്കാരൻ വീട്ടിൽ ലൂയിസിെൻറ ഭാര്യ മേഴ്സിയാണ് (47) മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന ഭർത്താവ് ലൂയിസിന് പരിക്കുണ്ട്. വല്ലകുന്ന് ജങ്ഷനില്‍ ശനിയാഴ്ച്ച വൈകീട്ട് നാലോടെയായിരുന്നു അപകടം. മക്കള്‍: ലിസ്മി, ആഞ്ചലോസ്.