കയ്പമംഗലം: പെരിഞ്ഞനത്ത് മിനി ബസിടിച്ച് സി.പി.എം ബ്രാഞ്ച് സെക്രട്ടറി മരിച്ചു. പെരിഞ്ഞനം പഞ്ചായത്തോഫിസിന് തെക്ക് പുന്നക്കപറമ്പിൽ വേലായുധൻ (86) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ച നാലരയോടെ ദേശീയപാതയിലായിരുന്നു അപകടം. പത്ര വിതരണത്തിനായി വീട്ടിൽ നിന്നിറങ്ങി ദേശീയ പാതക്കരികിൽ നിൽക്കുമ്പോൾ തെക്ക് ഭാഗത്ത് നിന്ന് വന്ന മിനി ബസ് ഇടിക്കുകയായിരുന്നു. നിലവിൽ സി.പി.എം കൊറ്റംകുളം ബ്രാഞ്ച് സെക്രട്ടറിയും കേരള സ്റ്റേറ്റ് പെൻഷനേഴ്സ് യൂനിയൻ ജില്ല കമ്മിറ്റിയംഗവുമാണ്. ഭാര്യ: പരേതയായ വിജയലക്ഷ്മി. മക്കൾ: ദിനേഷ്, ശുഭ. മരുമക്കൾ: കരുണനാഥ്, സുലജ.