കല്ലറ: മകെൻറ വിവാഹ സൽക്കാരത്തലേന്ന് പിതാവ് മരിച്ചു.കല്ലറ കുറിഞ്ചിലക്കാട് പഴവിള വീട്ടില്‍ പരേതനായ മുഹമ്മദ് ഹനീഫയുടെയും സലീഹത്ത് ബീവിയുടെയും മകന് ഷാഹുല്‍ ഹമീദ് (73) ആണ് മരിച്ചത്.മകന് സിയാദും വെമ്പായം സ്വദേശിയുമായ പെണ്‍കുട്ടിയുമായിട്ടുള്ള വിവാഹം ഞായറാഴ്ച നടക്കാനിരിക്കെയാണ് വിയോഗം. വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ ബുധനാഴ്ച വീട്ടിനുള്ളില്‍ കുഴഞ്ഞുവീണ ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയിലിരിക്കെ ശനിയാഴ്ച മരിക്കുകയായിരുന്നു. ഭാര്യ: മല്ലികാ ബീവി. മറ്റുമക്കള്‍: സീന, സമീന. മരുമക്കള്‍: നിസാം, ഷെഫീക്ക്, തന്‍സീന.