കാട്ടാക്കട: യുവാവിനെ കൃഷിയിടത്തിലെ നീര്‍ചാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാറനല്ലൂര്‍ പുന്നാവൂര്‍ കൂവളശ്ശേരി ലക്ഷം വീട്ടില്‍ കലാസിങ്ങി (46) നെയാണ് ചെന്നിയോട് എലായിലെ കൃഷിയിടത്തിലെ ചാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ പശുവിന് തീറ്റ ശേഖരിക്കാനാണ് ഇയാള്‍ വീട്ടില്‍നിന്ന് പുറപ്പെട്ടത്. കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് ചാലില്‍ മരിച്ചു കിടക്കുന്നത് കണ്ടത്. മാറനല്ലൂര്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം പോസ്റ്റുേമാര്‍ട്ടത്തിനായി മൃതദേഹം മെഡിക്കല്‍കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: ലത.