തിരുവല്ല: ബൈക്കപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. കുറ്റൂർ മഹേഷ് ഭവനിൽ മോഹനെൻറ മകൻ മഹേഷാണ് (38) മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ടരയോടെ ചെയർമാൻസ് റോഡിലായിരുന്നു അപകടം.
തലക്ക് ഗുരുതര പരിക്കേറ്റ മഹേഷ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച പുലർച്ച മരിച്ചു. മാതാവ്: പരേതയായ രാജമ്മ. ഭാര്യ: സന്ധ്യ. മക്കൾ: ദയ, യദു. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.