പത്തനാപുരം: പുനലൂര്‍-അടൂര്‍ പാതയില്‍ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു. പിറവന്തൂര്‍ പുന്നല വഴങ്ങോട് അശ്വതി ഭവനിൽ എസ്.കെ. ശിവാനന്ദൻ (67) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ പതിനൊന്നോടെ വെട്ടിത്തിട്ടയിലാണ് സംഭവം. പെട്രോൾ അടിച്ചശേഷം മടങ്ങവെ പത്തനാപുരം ഭാഗത്തേക്ക് വരികയായിരുന്ന കാർ നിയന്ത്രണംവിട്ട് സ്കൂട്ടറിന് പിറകിലിടിക്കുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ ശിവാനന്ദനെ നാട്ടുകാർ പുനലൂർ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: ഗീത. മക്കൾ: ഗീതു, ഗീതി. മരുമക്കൾ: അനീഷ് രാജ്, ബൽരാജ്.