അടൂർ: ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. നെടുംകുന്നുമല ജങ്ഷനിൽ ഒറ്റപ്ലാവിളയിൽ രതീഷാണ് (32) മരിച്ചത്. ഈമാസം 16ന് ചൂരക്കോട് കളത്തട്ട് ജങ്ഷനിലായിരുന്നു അപകടം. സുഹൃത്തിെൻറകൂടെ ഇരുചക്രവാഹനത്തിൽ പിറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു രതീഷ്. വടക്കടത്തുകാവ് ഭാഗത്തേക്ക് പോയ രതീഷ് സഞ്ചരിച്ച വാഹനവും മണ്ണടി ഭാഗത്തേക്ക് പോയ വാഹനവും കൂട്ടിയിടിക്കുകയായിരുന്നു.
ഗുരുതര പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു രതീഷ്. ശനിയാഴ്ച വൈകീട്ടാണ് മരിച്ചത്. ഭാര്യ: മഞ്ജു. മക്കൾ: മനീഷ്, മഹി.