ചെറുതുരുത്തി: പൈകുളം വാഴാലികാവ് പൂരത്തിനിടെ കരിമരുന്നിന് തീപിടിച്ച് പരിക്കേറ്റ കതിന കരാറുകാരനായ വയോധികൻ മരിച്ചു. തൊഴുപ്പാടം പ്രാകുറ്റിപാടി വീട്ടിൽ രാമകൃഷ്ണനാണ് (60) മരിച്ചത്. 17ന് വൈകീട്ട് നാലോടെയാണ് അപകടം നടന്നത്. കതിനയിൽ നിറക്കാൻ ബക്കറ്റിൽ കരിമരുന്നുമായി പോകുന്നതിനിടെ തീപ്പൊരി ബക്കറ്റിലേക്ക് വീഴുകയും ആളി പടരുകയുമായിരുന്നു. ഭാര്യ: നീലി. മക്കൾ: വനജ, ജിനേഷ്.