അരിമ്പൂർ: കാർ സ്കൂട്ടറിലിടിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. മനക്കൊടി കണ്ടങ്കായി രവീന്ദ്രെൻറ മകൻ ദീപക് (37) ആണ് മരിച്ചത്. കഴിഞ്ഞ 16ന് രാത്രി മദർ ആശുപത്രിക്ക് സമീപമാണ് അപകടം. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ദീപക്കിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അപ്പോളോ ടയേഴ്സിലെ ജീവനക്കാരനാണ് ദീപക്. ജോലിക്ക് പോകുന്നതിനിടെ കാർ ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഭാര്യ: പ്രസീദ. മക്കൾ: ശ്രീനിക, നിഹാരിക, കനിഷ്ക.