കോടാലി: കിഴക്കേ കോടാലി പൂവാലിത്തോട് പാലത്തിനു സമീപമുള്ള കെട്ടിടത്തില്‍ ജോലിക്കിടെ നിർമാണ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. കൊടുങ്ങ കുമ്പളത്ത് വീട്ടില്‍ ഭാസ്കരെൻറ മകന് മോഹനനാണ് (58) മരിച്ചത്. ഞായറാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. ഭാര്യ: മല്ലിക. മക്കള്‍: അശ്വതി, അപര്‍ണ.