രാമപുരം: കാർ മരത്തിലിടിച്ച് ജിദ്ദ ഷറഫിയ്യയിലെ വസ്ത്രവ്യാപാരിയായ യുവാവ് മരിച്ചു. കടുങ്ങപുരം വില്ലേജ് പടിയിലെ പള്ളിപ്പറമ്പൻ ഹുസൈൻ ഹാജിയുടെ മകൻ അബ്ദുൽ നാസറാണ് (40) മരിച്ചത്, ഷറഫിയ്യ കേന്ദ്രീകരിച്ചുള്ള റെഡിമെയ്ഡ് വസ്ത്രവ്യാപാര ശൃംഖലയായ ബ്ലാക്ക് ആൻഡ് വൈറ്റ്, മെൻസ് ക്ലബ്, മെൻസ് പ്ലാൻറ്റ്, ബ്രാൻഡ് പോയൻറ്, കളേയ്സ് മാൾ തുടങ്ങിയ സ്ഥാപനങ്ങളുടെ ഉടമയാണ്. കഴിഞ്ഞദിവസം ബംഗളൂരുവിൽ പോയി വീട്ടിലേക്ക് കാറിൽ മടങ്ങവെ രാവിലെ ഏഴരയോടെ കടുങ്ങപുരം പരവക്കൽ ലക്ഷംവീട് പടിക്കൽവെച്ചാണ് കാർ മരത്തിലിടിച്ചത്. മാതാവ്: തായാട്ട് റാബിയ ( കടുങ്ങപുരം). പരവക്കൽ ചുള്ളിക്കോട് ഒറവക്കാട്ടിൽ കോരത്ത് കാസിംകുട്ടിമാെൻറ മക്കൾ ഷമീറയാണ് ഭാര്യ. മക്കൾ: മുഹമ്മദ് വിഷാൻ, മിഷ ഫാത്തിമ, ഇഷ്മ ഫാത്തിമ. സഹോദരങ്ങൾ: മൻസൂർ, ബുഷ്റ, നിഷാബി.