കൊണ്ടോട്ടി: ബൈപാസ് റോഡരികിലെ കെട്ടിടത്തിന് സമീപം യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. മുണ്ടക്കുളത്ത് താമസിക്കുന്ന, പൂക്കളത്തൂർ കാരിക്കുഴിയൻ കുഞ്ഞിമുഹമ്മദിെൻറ മകൻ നൗഷാദാണ് (42) മരിച്ചത്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.