ഹരിപ്പാട്: കസ്റ്റംസ് ആൻഡ് സെൻട്രൽ എക്സൈസ് റിട്ട. ഉദ്യോഗസ്ഥൻ പിലാപ്പുഴ കപ്പുകശ്ശേരിൽ സുനിൽ ഭവനിൽ കെ.വി. പോത്തൻ (കൊച്ചു കുഞ്ഞ് - 81) നിര്യാതനായി. ഭാര്യ: കോന്നി അട്ടച്ചാക്കൽ ചുരുളേത്ത് കുടുംബാംഗം പരേതയായ മറിയാമ്മ പോത്തൻ. മക്കൾ: സുനിൽ പോത്തൻ വർഗീസ്, അനിൽ പി. മാമ്മൻ, സുനിത, അനിത. മരുമക്കൾ: മിനുസുനിൽ, റീന അനിൽ, ബിജുമത്തായി, വർഗീസ് മാത്യു. സംസ്കാരം ബുധനാഴ്ച രണ്ടരക്ക് അകംകുടി ബഥേൽ മാർത്തോമ പള്ളി സെമിത്തേരിയിൽ.