തുവ്വൂർ: മാതോത്തിലെ കൈതക്കോടൻ അബ്ദുറഹ്മാൻ ഉമരി (65) നിര്യാതനായി. മലപ്പുറം ഫലാഹിയ കോളജ്, തളിക്കുളം ഇസ്ലാമിയ കോളജ് എന്നിവിടങ്ങളിൽ അധ്യാപകനും വിവിധ പള്ളികളിൽ ഖത്തീബുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമി അംഗവും പൂളമണ്ണ ഹൽഖ നാസിമുമാണ്. ഭാര്യ: കോഴിപ്പാടൻ ഖദീജ (റിട്ട. ട്രഷറി ഒാഫിസർ). മക്കൾ: ഇനാമുറഹ്മാൻ, ഡോ. ഇർഷാദുറഹ്മാൻ, സാജിദുറഹ്മാൻ, ഫസലുറഹ്മാൻ. മരുമക്കൾ: സഫീറ, സറീന, ഷൈമ, ഫാത്തിമ നിഹ്ല.