ചവറ: പൊലീസ് വാഹനം തട്ടി പരിക്കേറ്റ കെ.എം.എം.എൽ കരാർ തൊഴിലാളി മരിച്ചു.
യു.ടി.യു.സി. കെ.എം.എം ലാപാ തൊഴിലാളി യൂനിയൻ നേതാവ് ചവറ മേക്കാട്ട് ക്രിസ്റ്റഫർ കോട്ടേജിൽ സെബാസ്റ്റ്യൻ (57) ആണ് മരിച്ചത്.19 ന് വൈകീട്ട് 4.30ന് കെ.എം.എം.എൽ സ്പോഞ്ച് കമ്പനിക്കു മുന്നിലായിരുന്നു അപകടം. ജോലി കഴിഞ്ഞ് ഗേറ്റ് കടക്കവേ പൊലീസ് ഹൈവേ പട്രോൾ വാഹനം സെബാസ്റ്റ്യെൻറ സൈക്കിളിന് പിറകിൽ ഇടിക്കുകയായിരുെന്നന്ന് പറയപ്പെടുന്നു. ഉടൻ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും കോമാ അവസ്ഥയിലായിരുന്ന സെബാസ്റ്റ്യൻ തിങ്കളാഴ്ച മരിച്ചു.മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ. ഭാര്യ: മേഴ്സി. മക്കൾ: എബിൻ, ആബേൽ.