ഡ്രൈവർ സാരമായ പരിക്കുകളോടെചികിത്സയിലാണ്അഞ്ചൽ: മലയോര ഹൈവേയിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഒരാൾ മരിച്ചു. പത്തനാപുരം തേൻകുറിച്ചാൽ വീട്ടിൽ അബ്ദുൽ അസീസ് (63) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പത്തോടെ ഏരൂരിന് സമീപം പത്തടിയിലാണ് അപകടം നടന്നത്. കുളത്തൂപ്പുഴ ഭാഗത്തുനിന്ന് അഞ്ചലിലേക്ക് വരികയായിരുന്ന ഓട്ടോറിക്ഷ റോഡിലെ വളവിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഓട്ടോയിലെ യാത്രക്കാരനായിരുന്നു അബ്ദുൽ അസീസ്.പത്തടിയിലെ ബന്ധുവീട്ടിലെത്തിയശേഷം തിരികെയുള്ള യാത്രാമധ്യേയാണ് അപകടമുണ്ടായത്.ഓടിയെത്തിയ നാട്ടുകാർ അബ്ദുൽ അസീസിനെയും ഓട്ടോ ഡ്രൈവറെയും അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തിെച്ചങ്കിലും അബ്ദുൽ അസീസ് മരിച്ചു. ഡ്രൈവർ സാരമായ പരിക്കുകളോടെ ചികിത്സയിലാണ്. ഓട്ടോറിക്ഷ പൂർണമായും തകർന്ന നിലയിലാണ്. ഏരൂർ പൊലീസ് മേൽനടപടിയെടുത്തശേഷം പുനലൂർ താലൂക്കാശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി മൃതേദഹം ബന്ധുക്കൾക്ക് കൈമാറി.