വെള്ളറട: വാഹനാപകടത്തിൽ വിദ്യാർഥി മരിച്ചു. കത്തിപ്പാറ സി.എസ്.ഐ സഭ പുരോഹിതന് ഷൈൻ ജോൺ-സജിത ഷൈന്‍ ദമ്പതികളുടെ മകന് ജസ്വിൻ ജോണ്‍ (18) ആണ് മരിച്ചത്. കഴിഞ്ഞദിവസം പളുകലിന് സമീപമായിരുന്നു അപകടം. മരണാനന്തര ചടങ്ങ് ബുധനാഴ്ച രാവിലെ ഒമ്പതിന് പെരുങ്കടവിള തോട്ടവാരം സി.എസ്.ഐ ചര്‍ച്ചിന് സമീപമുള്ള വീട്ടില്‍ നടക്കും. സഹോദരന്: ഗോഡ്വിന്ജോണ്.