കോട്ടക്കൽ: എടരിക്കോട് ക്ലാരി കഴുങ്ങിലപ്പടി സ്വദേശി പൂഴിത്തറ ഹസ്സൻ കുട്ടി (74) നിര്യാതനായി. പ്രദേശത്തെ ആദ്യകാല ജമാഅത്തെ ഇസ്ലാമി പ്രവർത്തകനായിരുന്നു. ദീർഘകാലം ഹോമിയോ മെഡിക്കൽ പ്രാക്ടീഷനറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: നഫീസ കുറുക്കോൾ. മക്കൾ: അബ്ദുൽ കരീം, അൻവർ (കുവൈത്ത്), മുനീറ, റഫീഖ്, സമീർ (മദീന), നുസ്റത്ത്, മുഹ്സിൻ (ദുബൈ), നഈമ, മുഫീദ, യാസിർ (ഖത്തർ). മരുമക്കൾ: സാജിദ ചോലക്കുണ്ട്, സക്കീന താനാളൂർ, ശരീഫ് പുതുപറമ്പ്, ഹസീന പൊട്ടിക്കല്ല്, ഉമ്മുസൽമ കന്മനം, യാസർ കാരാട്, ഷമീന മലപ്പുറം, ഷുഹൈബ് പെരുമ്പിലാവ്, ആസിഫ് ഒതായി, ഫഹ്മിദ രണ്ടത്താണി. സഹോദരങ്ങൾ: കുഞ്ഞുമുഹമ്മദ് പറപ്പൂർ (റിട്ട. സെയിൽസ് ടാക്സ് ഓഫിസർ), അബ്ദുൽ റസാഖ്, കുഞ്ഞായിശുമ്മു വളാഞ്ചേരി, തിത്തീമ പെരുമണ്ണ, റുഖിയ മാറഞ്ചേരി, ഹലീമ, പരേതയായ കദിയക്കുട്ടി.