ഹരിപ്പാട്: സൈക്കിളുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. രണ്ട് പേർക്ക് പരിക്ക്. കാർത്തികപള്ളി വെട്ടുവേനി അശ്വതിയിൽ ശശികുമാറിെൻറയും ഹരിപ്പാട് നഗരസഭ കൗൺസിലറുമായ പി. വിനോദിനിയുടെയും മകൻ വിഷ്ണുവാണ് (21) മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഒമ്പതോടെ കാർത്തികപള്ളി ഡാണാപ്പടി റോഡിലായിരുന്നു സംഭവം. അപകടത്തിൽ സൈക്കിൾ യാത്രക്കാരനായ യോഹന്നാനും ബൈക്കിൽ വിഷ്ണുവിന് ഒപ്പമുണ്ടായിരുന്ന ശരത്തിനും പരിക്കേറ്റു. ഇരുവരെയും ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സൈക്കിൾ യാത്രക്കാരനെ രക്ഷിക്കുന്നതിനായി പെട്ടന്ന് ബ്രേക്ക് ചെയ്തപ്പോൾ നിയന്ത്രണംതെറ്റി സമീപ മതിലിലിടിച്ചാണ് വിഷ്ണുവിന് ഗുരുതരമായ പരിക്കേറ്റത്. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശിൽപയാണ് വിഷ്ണുവിെൻറ സഹോദരി. സംസ്കാരം ചൊവ്വാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.