തിരുവല്ല: കെ.എസ്.ഇ.ബി റിട്ട. ഉദ്യോഗസ്ഥനും കിഴക്കൻ മുത്തൂർ കൊട്ടാരത്തിൽ കുടുംബയോഗം രക്ഷാധികാരിയുമായ പി.സി. അലക്സാണ്ടർ (കൊച്ചുപാപ്പി -93) നിര്യാതനായി. ഭാര്യ: മുണ്ടിയപ്പള്ളി കാഞ്ഞിക്കാമുണ്ടകത്തിൽ കുടുംബാംഗം പരേതയായ അച്ചാമ്മ അലക്സാണ്ടർ (റിട്ട. അധ്യാപിക). മക്കൾ: എബി (കൊട്ടാരത്തിൽ ഏജൻസീസ്), സൂസൻ, ജോസ്, ക്രിസ്റ്റി (കുവൈത്ത്). മരുമക്കൾ: ആനി, ടിറ്റി (കുവൈത്ത്), കുഞ്ഞുമോൾ, സംഗീത (കുവൈത്ത്). സംസ്കാരം ചൊവ്വാഴ്ച 11ന് കിഴക്കൻ മുത്തൂർ സെൻറ് പോൾസ് മാർത്തോമ പള്ളി സെമിത്തേരിയിൽ.