തിരുവനന്തപുരം: തിരിച്ചറിഞ്ഞിട്ടില്ലാത്തതും ഉദ്ദേശം 45 വയസ്സ് പ്രായം തോന്നിക്കുന്നതുമായ അജ്ഞാതനായ പുരുഷെൻറ ശരീരം തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചനിലയിൽ. ഞായറാഴ്ച വൈകീട്ട് 5.30ന് തിരുവല്ലം ജങ്ഷനിൽ കുഴഞ്ഞുവീണനിലയിൽ കണ്ടെത്തിയയാളെ 108 ആംബുലൻസിൽ പൊലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി 9.26 ഒാടെ മരിച്ചു. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം അറിയാവുന്നവർ തിരുവല്ലം പൊലീസ് സ്റ്റേഷനിലോ താഴെ പറയുന്ന ഫോൺ നമ്പറുകളിലോ അറിയിക്കണം. എസ്.എച്ച്.ഒ തിരുവല്ലം: 9497987103, എസ്.ഐ തിരുവല്ലം: 9497980023, തിരുവല്ലം പൊലീസ് സ്റ്റേഷന്: 0471 2381148