കുന്നിക്കോട്: പുനലൂര്‍- കൊല്ലം ബ്രോഡ്ഗേജ് പാതയില്‍ തീവണ്ടി തട്ടി ഗൃഹനാഥന് മരിച്ചു. കാര്യറ കാഞ്ഞിരംവിള വീട്ടിൽ സജീവൻ (45) ആണ് മരിച്ചത്. കാര്യറ പനങ്കുന്ന് ഭാഗത്തെ റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടത്. രാവിലെ ആറിന് നാട്ടുകാരാണ് വിവരം പൊലീസില്‍ അറിയിച്ചത്. കുന്നിക്കോട് പൊലീസ് സ്ഥലെത്തത്തി മേൽനടപടി സ്വീകരിച്ച് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. ഭാര്യ: മിനി. മക്കൾ: നിഥിൻ, സരിത.