വാടാനപ്പള്ളി: തൃത്തല്ലൂർ ആശാൻ റോഡ് പടിഞ്ഞാറ് കരീപ്പാടത്ത് പരേതനായ ബലരാമൻ മാസ്റ്ററുടെ ഭാര്യയും പ്രഫ. കെ.യു. അരുണൻ എം.എൽ.എയുടെ സഹോദരിയുമായ മൃദുല ടീച്ചർ (85) നിര്യാതയായി. വാടാനപ്പള്ളി ഗവ. ഹൈസ്കൂളിലെ പ്രധാനാധ്യാപികയായിരുന്നു. മക്കൾ: പ്രഫ. കെ.ബി. സുനിൽ (റിട്ട. അധ്യാപകൻ, കേരള വർമ കോളജ് തൃശൂർ), കെ.ബി. മനോജ് (പല്ലവി ജ്വല്ലറി വാടാനപ്പള്ളി). മരുമക്കൾ: ഡോ. കെ.പി. രമ (എസ്.എൻ കോളജ് നാട്ടിക), നിഷ (തൃത്തല്ലൂർ യു.പി സ്കൂൾ). മറ്റു സഹോദരങ്ങൾ: ഡോ. കെ.യു. വിനോദൻ, ചിത്ര ധർമരാജൻ, ശുഭ രാമകൃഷ്ണൻ, ജയ സുധീർസിങ്, കെ.യു. സർദാർ നാഥ്, കെ.യു. അനിൽ.