ചാലക്കുടി: കൊരട്ടിയിൽ വീട്ടമ്മയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. വെസ്റ്റ് കൊരട്ടി പാറേക്കാട്ടിൽ ചന്ദ്രെൻറ ഭാര്യ ദേവുവാണ് (54) മരിച്ചത്. കഴിഞ്ഞ ദിവസം പുലർച്ച 2.30ഒാടെയാണ് കൊരട്ടിയങ്ങാടി െറയിൽവേ സ്റ്റേഷന് സമീപത്തെ പാളത്തിൽ മൃതദേഹം കണ്ടെത്തിയത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കാറുള്ള ഇവർ പലപ്പോഴും വീട്ടിൽനിന്ന് ഇറങ്ങിപ്പോകാറുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞതായി പൊലീസ് അറിയിച്ചു.