ചെറുതുരുത്തി: പെട്ടി ഓട്ടോറിക്ഷ ഡ്രൈവർ വണ്ടിയിൽ സാധനങ്ങൾ കയറ്റുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചു. പൈങ്കുളം വാഴാലിപ്പാടം നെല്ലിക്കപ്പറമ്പിൽ മുഹമ്മദ് (49) ആണ് ചേലക്കരയിൽ വെച്ച് സാധനങ്ങൾ കയറ്റുന്നതിനിടെ കുഴഞ്ഞ് വീണത്. നാട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: ഷാബിത. മക്കൾ: സന, റൈഹാന, മുഹമ്മദ് അമീൻ. ഖബറടക്കം വൈകീട്ട് 4.30ന് തൊഴുപ്പാടം ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടന്നു.