കായംകുളം: സ്കൂട്ടറുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കൃഷ്ണപുരം ഞക്കനാൽ ആണ്ടൂർ വീട്ടിൽ അനീഷ് കുമാറിെൻറയും സുജാതയുടെയും മകൻ സുനൂപാണ് (കണ്ണൻ -24) മരിച്ചത്. ഒപ്പം യാത്ര ചെയ്ത ചൂനാട് സ്വദേശി ഹരികൃഷ്ണനെ (21) സാരമായ പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി ഒമ്പതോടെ ഓച്ചിറ - ചൂനാട് റോഡിൽ കൈരളി ജങ്ഷന് സമീപമായിരുന്നു അപകടം. റോഡിൽ തെറിച്ചുവീണ് തലക്ക് ഗുരുതര പരിക്കേറ്റ സുനൂപിനെ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരൻ: അനൂപ്. സംസ്കാരം ബുധനാഴ്ച വീട്ടുവളപ്പിൽ.