തൂക്കുപാലം: യുവാവിനെ വീട്ടുപരിസരത്ത് വിഷം ഉള്ളിൽചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. ചോറ്റുപാറ കാനത്തില്‍ വീട്ടില്‍ കരുണാകരന് നായരുടെ മകന് ശ്രീജിത്താണ് (30) മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. നെടുങ്കണ്ടം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോർട്ടം നടത്തി ബുധനാഴ്ച രണ്ടിന് സംസ്കരിക്കും. മാതാവ്: ശാന്തമ്മ. സഹോദരങ്ങൾ: ശരണ്യ വിനോദ്, പരേതനായ ശരത്.