അടൂര്‍: എം.സി റോഡില്‍ ലോറി ഇടിച്ച് കാല്നടക്കാരൻ മരിച്ചു. തിരുവനന്തപുരം പേരയം തടത്തഴികത്ത് എം. ബിജുവാണ് (39) മരിച്ചത്. ടാപ്പിങ് തൊഴിലാളിയാണ്. ചൊവ്വാഴ്ച രാത്രി 8.30ന് പുതുശ്ശേരിഭാഗം കവലക്ക് സമീപത്തായിരുന്നു അപകടം. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടിച്ച വാഹനം നിര്‍ത്താതെ പോയെങ്കിലും പിന്നീട് പൊലീസ് കണ്ടെത്തി. ഭാര്യ: ബിന്ദു. മക്കള്‍: ഗംഗാലക്ഷ്മി, ഗൗരീഷ്.