തൃപ്രയാർ: പ്രഭാത നടത്തത്തിനിറങ്ങിയയാൾ കാറിടിച്ചു മരിച്ചു. എടമുട്ടം കോലാന്ത്ര പ്രേംലാൽ (67) ആണ് മരിച്ചത്. ബുധനാഴ്ച പുലർച്ച അഞ്ചിന് നടക്കാനിറങ്ങിയ പ്രേംലാലിനു എടമുട്ടം സെൻററിന് തെക്ക് ഭാഗത്ത് ദേശീയപാത 66ൽ കാറിടിക്കുകയായിരുന്നു. ഉടൻ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: പ്രസന്നകുമാരി. മക്കൾ: പ്രവിൺ (ഷാർജ), പ്രസി.
മരുമക്കൾ: ജിനി, ഷാജു. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.