കയ്പമംഗലം: ദുബൈയിൽ ക്വാറൻറീനിൽ കഴിയവെ പെരിഞ്ഞനം സ്വദേശി ന്യുമോണിയ ബാധിച്ച് മരിച്ചു. ചക്കരപാടം ഞാറക്കാട്ടില്‍ മുഹമ്മദിെൻറ മകന് നൈസാമാണ് (44) മരിച്ചത്. കുവൈത്തില്‍ ജോലി ചെയ്യുന്ന നൈസാം കോവിഡ് ബാധിച്ച് ദുബൈയിൽ ചികിത്സയിലായിരുന്നു. കോവിഡ് മാറിയ ശേഷം ക്വാറൻറീനിൽ കഴിയവെ ന്യുമോണിയ പിടിപെടുകയായിരുന്നു. മാതാവ്: െമെമുന. ഭാര്യ: റബീന. മക്കള്‍: അമീഖ സുല്‍ത്താന, അക്മല്‍ നൈസാം, അഖീല്‍ മുഹമ്മദ്. മൃതദേഹം നാട്ടിലെത്തിച്ച ശേഷം ഖബറടക്കും.