തേഞ്ഞിപ്പലം: എൻ.ജി.ഒ അസോസിയേഷൻ നേതാവും താനാളൂർ ഹെൽത്ത് ഇൻസ്പെക്ടറുമായ ഒലിപ്രംകടവ് പതിനഞ്ചാം മൈൽ ശ്രീലകത്തിൽ പുത്തൂകര ഗോപിനാഥൻ (55) നിര്യാതനായി. കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന കായികവേദി ജോയൻറ് കൺവീനറും തിരൂരങ്ങാടി ബ്രാഞ്ച് മുൻ പ്രസിഡൻറും ആയിരുന്നു. സംസ്കാര സാഹിതി വള്ളിക്കുന്ന് മണ്ഡലം ഭാരവാഹിയാണ്. പിതാവ്: പൂങ്ങാട്ട് രാമചന്ദ്രൻ നായർ. മാതാവ്: പുത്തൂകര ഇന്ദിരാദേവി അമ്മ. ഭാര്യ: ഷീന (അധ്യാപിക, ചേളാരി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ). മക്കൾ: രാംജിത്ത് ഗോപിനാഥ്, രോഹിത് ഗോപിനാഥ്. സഹോദരങ്ങൾ: പുഷ്പലത (റിട്ട. അധ്യാപിക പുത്തൂർ പള്ളിക്കൽ എ.എം.യു.പി സ്കൂൾ), ജയചന്ദ്രൻ, (സ്റ്റാമ്പ് െവണ്ടർ കൊണ്ടോട്ടി), ശ്രീലത, ശ്രീസുധ (അധ്യാപിക). സംസ്കാരം വ്യാഴാഴ്ച രാവിലെ 8.30ന് വീട്ടുവളപ്പിൽ.