തൃശൂർ: ശങ്കരയ്യ റോഡിൽ വട്ടവേലി മനയിൽ (സപര്യ) ഡോ. ടി. ആര്യാദേവി (74) നിര്യാതയായി. എഴുത്തുകാരിയും കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല സംസ്കൃത ന്യായം വകുപ്പിൽ പ്രഫസറും വകുപ്പ് അധ്യക്ഷയുമായിരുന്നു. സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. ഭർത്താവ്: പ്രഫ. വി.എൻ. നീലകണ്ഠൻ (ശ്രീകൃഷ്ണ കോളജ് മുൻ അധ്യാപകൻ, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തൃശൂർ ജില്ല മുൻ പ്രസിഡൻറ്). മക്കൾ: വി.എൻ. സ്മിത, വി.എൻ. സന്ദീപൻ. മരുമക്കൾ: നവീൻ, സൗമ്യ (അമേരിക്ക). സംസ്കാരം പിന്നീട്.